Monday 21 June 2010

നീ, നീ മാത്രം

നിന്‍റെ വിയര്‍പ്പിന്‍റെ മാദക ഗന്ധം
മാറിലെ മുല്ല മൊട്ടുകളുടെ മയക്കുന്ന സൌരഭം
കണ്ണുകളിലെ വിദൂര ലോകം
പാദസരങ്ങളുടെ മൃദു മന്ത്രണം
ചുണ്ടുകളിലെ മധുര ഭാഷണങ്ങള്‍
എല്ലാമെല്ലാം
വര്‍ഷങ്ങളെ അടര്‍ത്തി മാറ്റുന്നു
ഇന്ന് നിറ യൌവനത്തിന്റെയീ
നീല ജലാശയത്തില്‍
ഞാന്‍ മുങ്ങിക്കുളിക്കുമ്പോള്‍
നിന്‍റെ മൂളിപ്പാട്ട് കുളിര്
ക്കൂട്ടുന്നു
മുങ്ങി നിവരുമ്പോള്‍
കല്‍ പടവില്‍ മുടിയഴിചിട്ട് നില്‍ക്കുന്നു നീ
കൌതുകം, കാമം, ജീവാനുരാഗം
കരയിലേക്ക് അലചെത്തുന്ന ആശേള്ങ്ങള്‍
പിന്നെ, നിന്‍റെ ചിരിയില്‍ അലിയുമ്പോള്‍
നിലയില്ലാത്ത വെള്ളത്തിലേക്ക്‌
ഒരു കുമിളയായി, ദക്ഷിണയായി, ഓര്‍മയായി
ജാലകം